സൗദിയില്‍ മഴ ശക്തം ; ജിദ്ദയില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു

01:06 PM Jan 09, 2025 | Suchithra Sivadas

രണ്ടുദിവസം തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മക്ക , മദീന, ജിദ്ദ എന്നിവിടങ്ങളില്‍ ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപ്പോയി. താഴ് വാരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വ്യാപകമായി വെള്ളം കയറി.

നൂറുക്കണക്കിന് വാഹനങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടില്‍ കുടുങ്ങികിടക്കുകയാണ്. യാത്രക്കാരേയും ഡെലിവറി ജീവനക്കാരേയും അഗ്നിരക്ഷാ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി. മഴയെ തുടര്‍ന്ന് ജിദ്ദയില്‍ നിന്നുള്ള വിമാന സര്‍വീസുകളും തടസ്സപ്പെട്ടു. എന്നാല്‍ മക്കയില്‍ തീര്‍ത്ഥാടനം തടസ്സപ്പെട്ടിട്ടില്ല.
സൗദിയില്‍ ഈ ആഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.