+

സൗദിയില്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് 6 പുരുഷന്മാരും 5 സ്ത്രീകളുമടക്കം 11 പ്രവാസികള്‍ പിടിയില്‍

പൊലീസും മറ്റ് അതോറിറ്റികളും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

സൗദിയിലെ നജ്‌റാനില്‍ 11 പ്രവാസികള്‍ പിടിയിലായി. 6 പുരുഷന്മാരും 5 സ്ത്രീകളുമാണ് പിടിയിലായത്. വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ഇവര്‍ ഏത് രാജ്യക്കാരാണെന്നത് വ്യക്തമാക്കിയിട്ടില്ല. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യുഷന് കൈമാറി. 

പൊലീസും മറ്റ് അതോറിറ്റികളും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസവും നജ്‌റാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 12 പ്രവാസികള്‍ പിടിയിലായിരുന്നു.

facebook twitter