+

12 കോടി മുടക്കി നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പ് തകർന്നു- വീഡിയോ

ബിഹാറിലെ അരാരിയ ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം  തകർന്നു. കോടികൾ മുടക്കി ബക്ര നദിക്കു കുറുകെ നിർമിച്ച കോൺക്രീറ്റ് പാലമാണ് തകർന്നത്.

ബിഹാർ:  ബിഹാറിലെ അരാരിയ ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം  തകർന്നു. കോടികൾ മുടക്കി ബക്ര നദിക്കു കുറുകെ നിർമിച്ച കോൺക്രീറ്റ് പാലമാണ് തകർന്നത്.

അതിവേഗം ഒഴുകുന്ന നദിക്ക് മുകളിലൂടെയുള്ള പാലം ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്നതും പാലത്തിന് സമീപത്തെ കരയിൽ ഒരു ജനക്കൂട്ടം തടിച്ചുകൂടിയതും പാലം തകരുന്ന ദൃശ്യങ്ങൾ പകർത്തുന്നതും കാണാം.

ബിഹാറിലെ അരാരിയ ജില്ലയിൽ കുർസകാന്തയ്ക്കും സിക്‌തിക്കും ഇടയിലുള്ള യാത്രാസൗകര്യം സുഗമമാക്കുന്നതിനാണ് പാലം നിർമ്മിച്ചത്. 12 കോടി രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേയാണ്  തകർന്നത്. 

നിർമാണ കമ്പനി ഉടമയുടെ അനാസ്ഥ മൂലമാണ് പാലം തകർന്നതെന്നും ഭരണസംവിധാനം അന്വേഷണം നടത്തണമെന്നും സിക്തി എംഎൽഎ വിജയ് കുമാർ   പറഞ്ഞു.

Trending :
facebook twitter