
കെഎസ്ആര്‍ടിസിയുടെ 143 പുതിയ ബസുകള്‍ ഇന്ന് മുതല്‍ നിരത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ഫ്‌ലാഗ് ഓഫ് ചെയ്യും. എസി സ്ലീപ്പര്‍, എസി സീറ്റര്‍ കം സ്ലീപ്പര്‍, പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസുകള്‍ തുടങ്ങി വിവിധ ശ്രേണികളിലുള്ള ബസുകള്‍ ആണ് പുതുതായി എത്തുന്നത്.
കെഎസ്ആര്‍ടിസിയിലെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സ്റ്റുഡന്റ് ട്രാവല്‍ കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനവും നടക്കും.
നവീകരണത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളും ഉയര്‍ന്ന നിലവാരവും സുരക്ഷാ സംവിധാനങ്ങളും പുതിയ ബസുകളിലുണ്ട് . തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്താണ് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുക. സ്റ്റുഡന്‍സ് ട്രാവല്‍ കാര്‍ഡ് പ്രകാശനവും വിതരണോദ്ഘാടനവും പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. വിപുലീകരിച്ച കൊറിയര്‍ മാനേജ്‌മെന്റ് സംവിധാനവും ഇ - സുതാര്യം ബാര്‍കോഡ് അധിഷ്ഠിത സംവിധാനവും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും.