വന്ദേ മാതരത്തിന്റെ 150 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ച നടക്കും. 10 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. ചൊവ്വാഴ്ച വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലും ലോക്‌സഭയില്‍ ചര്‍ച്ച നടക്കും.
തെരഞ്ഞെടുപ്പ് പരിഷ്‌കരണ ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തത് ചര്‍ച്ചയില്‍ പ്രതിപക്ഷം ആയുധമാക്കിയേക്കും. ഇരു ചര്‍ച്ചകളിലും സഹകരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. ഇന്‍ഡിഗോ വിമാന സര്‍വീസുകളിലെ പ്രതിസന്ധിയും കൊട്ടിയത്ത് ദേശിയപാത തകര്‍ന്നതും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും