പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കി;ആണ്‍സുഹൃത്ത് അറസ്റ്റില്‍

02:56 PM Sep 08, 2025 |


എറണാകുളം: പതിനേഴ് വയസുകാരിയെ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍.എറണാകുളം കറുകപ്പള്ളി സ്വദേശി അലിഫ് അഷ്കറിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിക്ക് 20 വയസാണ് പ്രായം. പീഡനത്തിന് ഇരയായ പെണ്‍കുട്ടി താൻ ഗർഭിണിയാണെന്ന വിവരം വീട്ടുകാരെ അറിയിച്ചില്ല. മാസങ്ങള്‍ക്ക് ശേഷമാണ് വിവരം വീട്ടുകാർ അറിഞ്ഞത്.

കളമശേരി ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളേജില്‍ വച്ച്‌ പെണ്‍കുട്ടി പ്രസവിച്ചു. പിന്നാലെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ അലിഫ് അഷ്‌കർ വിവരമറിഞ്ഞ് ഒളിവില്‍ പോയി. കൊച്ചി സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്തിയ പൊലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.