റോഡ് മുറിച്ചു കടക്കവേ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇടിച്ചു, 2 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

08:39 AM Jan 12, 2025 | Suchithra Sivadas

ഒല്ലൂരില്‍ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കാല്‍നടയാത്രക്കാരായ ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടില്‍ എല്‍സി (72), മേരി (73) എന്നിവരാണ് മരിച്ചത്.

പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് രാവിലെ ആറ് മണിയോടെ അപകടമുണ്ടായത്. ഒല്ലൂര്‍ ചിയ്യാരം ഗലീലിക്ക് സമീപത്ത് വെച്ചാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചത്. 

Trending :