+

കുവൈത്തില്‍ സുരക്ഷാ നിയമലംഘനം, 53 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ 53 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി കുവൈത്ത് ഫയര്‍ ഫോഴ്‌സ് അറിയിച്ചു. ഫര്‍വാനിയയിലെ വ്യാവസായിക മേഖലയിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് സുരക്ഷ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഫയര്‍ ഫോഴ്‌സ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്നാണ് പരിശോധന നടത്തിയത്.

ഇതില്‍ ഫയര്‍ സുരക്ഷാ ചട്ടങ്ങളും മറ്റ് നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ അഡ്മിനിസ്‌ട്രേറ്റീവ് നടപടി സ്വീകരിക്കപ്പെട്ടു. അതോടൊപ്പം, 120 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുകളും നോട്ടീസുകളും നല്‍കി, ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

facebook twitter