+

വിഷക്കായ കഴിച്ച്‌ 55 കാരൻ ജീവനൊടുക്കി

വിഷക്കായ കഴിച്ച്‌ 55 കാരൻ ജീവനൊടുക്കി. തുമ്ബോളി മംഗലം പള്ളിപ്പറമ്ബില്‍ വീട്ടില്‍ ബെന്നി (55) ആണ് മരിച്ചത്.കെട്ടിട നിർമാണ തൊഴിലാളിയായ ബെന്നിെ ഇന്നലെ രാത്രി 10നാണ് വിഷക്കായ കഴിച്ച്‌ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആലപ്പുഴ: വിഷക്കായ കഴിച്ച്‌ 55 കാരൻ ജീവനൊടുക്കി. തുമ്ബോളി മംഗലം പള്ളിപ്പറമ്ബില്‍ വീട്ടില്‍ ബെന്നി (55) ആണ് മരിച്ചത്.കെട്ടിട നിർമാണ തൊഴിലാളിയായ ബെന്നിെ ഇന്നലെ രാത്രി 10നാണ് വിഷക്കായ കഴിച്ച്‌ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്നു രാവിലെയാണ് മരിച്ചത്.

പുലയൻവഴി കറുക ജംഗ്‌ഷനു സമീപം ലോഡ്‌ജില്‍ ബെന്നി ഇന്നലെ വൈകിട്ട് ഒരു മുറിയെടുത്തു. സമീപത്തെ പഴക്കടയില്‍ ചെന്ന് പേനയും കടലാസും ചോദിച്ചത് കടയിലെ സ്ത്രീ തെറ്റിദ്ധരിച്ചു. സ്ത്രീയെ ശല്യം ചെയ്യാൻ ചെന്നതായി കരുതി സ്ത്രീയുടെ ഭർത്താവ് ഷുക്കൂർ ബെന്നിയെ മർദിച്ചു.

മുറിയില്‍ പ്രവേശിച്ച ബെന്നി തന്റെ ആത്മഹത്യയ്ക്ക് കാരണം തമ്ബി എന്ന ആളാണെന്ന് തൂവാലയില്‍ സ്കെച്ച്‌ പേന ഉപയോഗിച്ച്‌ എഴുതി വച്ചു. മുറിയുടെ തറയില്‍ ഷുക്കൂർ തന്നെ മർദിച്ചതായും എഴുതി. ഷുക്കൂറിനെ സൗത്ത് പൊലീസ് കസ്‌റ്റഡിയിലെടുത്തു.

facebook twitter