+

ഇന്ത്യയിലെ 58 ശതമാനം പെണ്‍കുട്ടികളും സൈബര്‍ ആക്രമണം അനുഭവിച്ചിട്ടുണ്ട് ; സ്‌റ്റോറി പങ്കുവച്ച് സുപ്രിയ മേനോന്‍

സൈബര്‍ ആക്രമണം യാഥാര്‍ത്ഥ്യമാണെന്ന് സുപ്രിയ സ്റ്റോറിയില്‍ കുറിച്ചിട്ടുണ്ട്.

സൈബര്‍ ആക്രമണത്തെ പറ്റിയുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ച് സുപ്രിയ മേനോന്‍. ഇന്ത്യയിലെ 58 ശതമാനം പെണ്‍കുട്ടികളും സൈബര്‍ ആക്രമണം അനുഭവിച്ചിട്ടുണ്ടെന്നും പൊതു ഇടങ്ങളെ അപേക്ഷിച്ച് ഓണ്‍ലൈനില്‍ കൂടുതല്‍ ആക്രമണം നേരിടുന്നുണ്ടെന്നും സുപ്രിയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

'ഇന്ത്യയിലെ 58 ശതമാനം പെണ്‍കുട്ടികളും സൈബര്‍ ആക്രമണം അനുഭവിച്ചിട്ടുണ്ട്. പൊതു ഇടങ്ങളെ അപേക്ഷിച്ച് ഓണ്‍ലൈനില്‍ കൂടുതല്‍ പീഡനം നേരിടുന്നുണ്ടെന്ന് 50 ശതമാനം സ്ത്രീകളും പറയുന്നു. മൂന്നില്‍ ഒരാള്‍ ദുരുപയോഗത്തിന് ശേഷം ഓണ്‍ലൈനില്‍ പോസ്റ്റ് പങ്കുവെയ്ക്കുകയോ അതേപ്പറ്റി സംസാരിക്കുകയോ ചെയ്തതോടെ മാറ്റങ്ങള്‍ വന്നു ' - സുപ്രിയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. സൈബര്‍ ആക്രമണം യാഥാര്‍ത്ഥ്യമാണെന്ന് സുപ്രിയ സ്റ്റോറിയില്‍ കുറിച്ചിട്ടുണ്ട്.

Trending :
facebook twitter