കഴിഞ്ഞ ഒരാഴ്ചക്കിടെ ലൈസന്‍സില്ലാതെ വാഹനമോടിച്ച 79 കുട്ടികളെ ട്രാഫിക് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈല്‍ പ്രോസിക്യൂഷന് കൈമാറുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ട്രാഫിക് പട്രോളിംഗിന്റെ പ്രതിവാര കണക്കുകള്‍ പ്രകാരം, 31,395 ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. 29 വാഹനങ്ങള്‍ പിടിച്ചെടുത്തു. 65 പേരെ ട്രാഫിക് തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി. കൂടാതെ, ഒളിവില്‍ പോയ 66 പേര് ഉള്‍പ്പെടെ നിയമനടപടികള്‍ നേരിടുന്ന 66 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 66 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു
കൂടാതെ റെസിഡന്‍സി നിയമം ലംഘിച്ച 126 പേരെ അറസ്റ്റ് ചെയ്യുകയും, മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് പേരെ നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുകയും ചെയ്തു. ഈ കാലയളവില്‍ 1,179 ട്രാഫിക് അപകടങ്ങള്‍ ഉണ്ടായതായും അതില്‍ 180 പേര്‍ക്ക് പരിക്കേറ്റതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. നിയമപരമായ നടപടികള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ആവര്‍ത്തിച്ചു.