സ്ത്രീകള്‍ പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്ന 8 കാര്യങ്ങള്‍

09:22 PM Dec 29, 2024 | Desk Kerala

ഓരോ സ്ത്രീയും ചിന്തകളിലും ആഗ്രഹങ്ങളിലും തീര്‍ത്തും വ്യത്യസ്തരാണ്. സ്ത്രീകള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് പൂര്‍ണമായും മനസിലാക്കാന്‍ ഇന്നോളം ഒരു പുരുഷനും സാധിച്ചിട്ടില്ല. എന്ത് സൂത്രവാക്യം ഉപയോഗിച്ചാലാണ് അവളുടെ മനസ്സിന്റെ ഉള്ളറകള്‍ തുറക്കാന്‍ സാധിക്കുകയെന്നത് ഇന്നും  പല പുരുഷന്മാര്‍ക്കും അജ്ഞമാണ്. എങ്കിലും പെണ്ണിന്റെ സ്‌നേഹം പിടിച്ചെടുക്കാന്‍ ചില എളുപ്പവഴികളുണ്ട്. 

സൂപ്പര്‍ഹീറോ ആകൂ : പുരുഷന്‍ നല്‍കുന്ന കരുതലും സംരക്ഷണവും എത് സ്ത്രീയും ആഗ്രഹിക്കുന്നതാണ്. അതുകൊണ്ട് എത് മോശം അവസ്ഥയിലും അവളോടൊപ്പം താന്‍ ഉണ്ടാകുമെന്ന് തെളിയിക്കാന്‍ കിട്ടുന്ന ഒരവസരവും കളയരുത്. കാരണം അപകടസമയത്ത് കൂടെ നിന്ന പുരുഷനോട് സ്ത്രീകള്‍ക്ക് എന്നും നന്ദിയും ആദരവും ഉണ്ടാകും. അതുകൊണ്ട് അവളുടെ മുന്‍പില്‍ സൂപ്പര്‍ഹീറോ ആകാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ പിന്നെ മറ്റൊന്നും നോക്കരുത്. 

സുഗന്ധത്തിലും കാര്യമുണ്ട്. : സുഗന്ധങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ഡിയോഡറന്റുകളുടെ പരസ്യങ്ങള്‍ എറ്റവും കൂടൂതല്‍ ഉപയോഗപ്പെടുത്തിയ ആശയമാണിത്.പുരുഷന്‍  ഉപയോഗിച്ച പെര്‍ഫ്യൂമില്‍ ആകൃഷ്ടയായി മറ്റെല്ലാം മറന്ന് പിറകെ ഓടുന്നതുവരെയായി പരസ്യങ്ങള്‍ ഈ വസ്തുതയെ ചിത്രീകരിച്ചുണ്ട്.
സര്‍പ്രൈസ് ഗിഫ്റ്റുകള്‍ :  സര്‍പ്രൈസ് ഗിഫ്റ്റുകള്‍ ഇഷ്ടപ്പെടാത്തവര്‍ ആരും ഇല്ല. പ്രത്യകിച്ചും സ്ത്രീകള്‍.  ചോക്ലേറ്റ്‌സോ ഗ്രീറ്റിംഗ് കാര്‍ഡുകളോ, ഗിഫ്റ്റുകള്‍ എന്തുമായിക്കോട്ടെ കൂട്ടുകാരിയെ സന്തോഷിപ്പിക്കാന്‍ തീര്‍ച്ചയായും സാധിക്കും. 

സത്യസന്ധത : ബന്ധങ്ങളില്‍ സുതാര്യത പാലിക്കാന്‍ എല്ലായിപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ജീവിതകാലം മുഴുവന്‍ ഒപ്പുണ്ടാകണമെന്ന ആഗ്രഹിക്കുന്ന പങ്കാളിയോട് ഒരിക്കലും കള്ളം പറയാതിരിക്കുക.  സത്യസന്ധന്‍ ആണെന്ന തിരിച്ചറിവ് അവള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം കൂട്ടും. 

ദൃഢമായ ശരീരം :  നിങ്ങളുടെ ശരീരം സിനിമാതാരങ്ങളുടെതുപോലുള്ള സിക്‌സ് പാക്കും എയ്ട്ട് പാക്കുമൊന്നുമല്ലെങ്കിലും വിഷമിക്കേണ്ടതില്ല. ഉള്ള ശരീരം ആരോഗ്യത്തോടെ സംരക്ഷിച്ചാല്‍ മതി. കൃത്യമായ വ്യായമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലികൊണ്ടും എതൊരാള്‍ക്കും ദൃഢമായ ശരീരം സ്വന്തമാക്കാം. അയഞ്ഞ് തൂങ്ങിയ ശരീരത്തില്‍  ആരും ആകൃഷ്ടരാവില്ലെന്നും ഓര്‍ക്കുക

ആകര്‍ഷകമായ വസ്ത്രധാരണം  : ഓരോരുത്തരും തനിക്ക് ചേരുന്ന വസ്ത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കാരണം ആകര്‍ഷകമായ വസ്ത്രധാരണം നിങ്ങളുടെ വ്യക്തിത്വത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നു. ശരീരപ്രകൃതിക്ക് അനിയോജ്യമായ വസ്ത്രം തിരഞ്ഞെടുക്കാന്‍ സ്‌റ്റൈലിസ്റ്റിന്റെ സഹായം തേടാവുന്നതാണ്. 

തകര്‍പ്പന്‍ ഹെയര്‍ക്കട്ട് : അശ്രദ്ധമായിചീകിയ മുടിയുമായി ഒരിക്കലും നിങ്ങളുടെ പ്രിയപ്പട്ടവളുടെ മുന്‍പില്‍ നില്‍ക്കരുത്. കാരണം അശ്രദ്ധമായമായ മുടിചീകല്‍ അലസതയുടെ ലക്ഷണമാണ്.അത് നിങ്ങളുടെ മതിപ്പ് കുറയ്ക്കും. വസ്ത്രത്തോടൊപ്പംതന്നെ ശ്രദ്ധിക്കപ്പെടുന്നതാണ് ഹെയര്‍ക്കട്ടും. അതുകൊണ്ട് നല്ല ഹെയര്‍ക്കട്ട്  നിങ്ങളുടെ  അപ്പിയറന്‍സിനെതന്നെ അടിമുടിമാറ്റാന്‍ സഹായിക്കും. 

ഇഷ്ടപ്പെട്ട ഭക്ഷണം :  ഒഴിവുദിവസങ്ങളില്‍ നല്ല റസ്റ്റോറന്റ്ില്‍ പോയി കൂട്ടുകാരിയുടെ ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യൂ. അവളുടെ സന്തോഷം നിങ്ങള്‍ക്ക് മുഖത്ത് കാണാം. നിങ്ങള്‍ നിസാരമായി കാണുന്ന പല ചെറിയ നല്ല കാര്യങ്ങള്‍ക്കും അവളെ ഒരുപാട് സന്തോഷിപ്പിക്കാന്‍ കഴിയുമെന്ന് എപ്പോഴും ഓര്‍ക്കുക.