ഗിന്നസ് പക്രു നായകനാകുന്ന എത്തുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ. ഇപ്പോഴിതാ ഫാമിലി എന്റർടൈനറായ ചിത്രത്തിലെ ആദ്യ ഗാനം കണ്ണോട് കണ്ണിൽ ലിറിക് വീഡിയോ റിലീസായി. ആനന്ദ് മധുസൂദനൻ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അജീഷ് ദാസൻ ആണ്. മധു ബാലകൃഷ്ണനും നാരായണി ഗോപനുമാണ് കണ്ണോടു കണ്ണിൽ ഗാനത്തിന്റെ ആലാപനം. മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ടിനി ടോമും, രാകേഷ് സുബ്രമണ്യവും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.
ആര്യൻ വിജയൻ്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ രാജ് വിമൽ രാജനാണ്. ഫാമിലി എന്റർടൈനറായ ചിത്രത്തിൽ ഷാജു ശ്രീധർ, നോബി മാർക്കോസ്, വിജയ് മേനോൻ, കോട്ടയം രമേഷ്, , നിയാ വർഗീസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മില്ലെനിയം ഓഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.