തിരുവല്ല: തിരുവല്ല കാട്ടൂക്കരയിൽ രണ്ടര വയസ്സുകാരി ഉൾപ്പെടെ 13 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. തിരുവല്ല - കാട്ടൂക്കര റോഡിൽ സാൽവേഷൻ ആർമി ഓഫീസ് മുതൽ കാട്ടൂക്കര ആൽത്തറ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് യാത്ര ചെയ്തിരുന്ന ഇരുചക്ര വാഹന യാത്രകരും കാൽനടക്കാരും ഉൾപ്പെടെ ഉള്ളവർക്കാണ് കടിയേറ്റത്.
ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സാൽവേഷൻ ആർമി ഭാഗത്തുനിന്നും പാഞ്ഞുവന്ന നായ റോഡിലൂടെ എത്തിയവരെയും സമീപ വീടുകളിൽ ഉള്ളവരെയും ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റവരിൽ 10 പേർ തിരുവല്ല താലൂക്ക് ആശുപത്രിയിലും മൂന്നുപേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.
Trending :