+

തിരുവല്ലയിൽ ഫ്ലാറ്റിനുള്ളിൽ കുടുങ്ങിപ്പോയ 83 കാരിക്ക് രക്ഷകരായി അഗ്നിശമനസേന

തിരുവല്ലയിലെ കുരിശു കവലയിൽ ശാരീരിക അവശതകളെ തുടർന്ന് ഫ്ലാറ്റിനുള്ളിൽ കുടുങ്ങിപ്പോയ 83 കാരിക്ക് രക്ഷകരായി അഗ്നിശമനസേന. കുരിശു കവല സി വി പി ടവറിലെ ഫ്ലാറ്റിൽ

തിരുവല്ല : തിരുവല്ലയിലെ കുരിശു കവലയിൽ ശാരീരിക അവശതകളെ തുടർന്ന് ഫ്ലാറ്റിനുള്ളിൽ കുടുങ്ങിപ്പോയ 83 കാരിക്ക് രക്ഷകരായി അഗ്നിശമനസേന. കുരിശു കവല സി വി പി ടവറിലെ ഫ്ലാറ്റിൽ തനിച്ച് താമസിക്കുന്ന വെട്ടുവേലിൽ എം എം സദനത്തിൽ ഏലിയാമ്മയെ ആണ് തിരുവല്ല ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്ന് ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ രക്ഷപ്പെടുത്തിയത്. 

രാവിലെ മുതൽ ഏലിയാമ്മയെ പുറത്ത് കാണാതിരുന്നതിനെ തുടർന്ന് സമീപത്തെ ഫ്ലാറ്റ് ഉടമ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തി മുൻവശത്തെ വാതിലിന്റെ താഴ് തകർത്ത് അകത്ത് കയറുകയായിരുന്നു. 

അവശ നിലയിൽ സ്വീകരണ മുറിയിലെ നിലത്ത് കിടന്നിരുന്ന എലിയാമ്മയെ ആംബുലൻസിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശത്ത് നേഴ്സ് ആയിരുന്ന ഏലിയാമ്മ ഭർത്താവിൻറെ മരണശേഷം ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. 

ഇവരുടെ രണ്ട് പെൺമക്കളിൽ ഒരാൾ കുടുംബത്തോടൊപ്പം ഡൽഹിയിലും മറ്റൊരാൾ ബാംഗ്ലൂരിലും ആണ്. ഫയർ സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരി, സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സതീകുമാർ, ഫയർ ഓഫീസർമാരായ എൻ.ആർ ശശി കുമാർ, ശിവകുമാർ, സൂരജ് മുരളി, മുകേഷ്, രാംലാൽ, കെ.പി ഷാജി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷപ്രവർത്തനം. ഏരിയമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Trending :
facebook twitter