ആറന്മുള ഉതൃട്ടാതി വള്ളംകളി : പത്തനംതിട്ട ജില്ലയ്ക്ക് നാളെ അവധി

09:48 PM Sep 08, 2025 | AVANI MV

പത്തനംതിട്ട :  ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ  (സെപ്റ്റംബര്‍ 9, ചൊവ്വ)  പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.