ദുബായിയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ 40 കാരന് എംപോക്‌സ്

06:28 AM Jan 24, 2025 | Suchithra Sivadas

ദുബായിയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ 40 കാരന് എംപോക്‌സ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചയാള്‍ കര്‍ണാടകയിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ വര്‍ഷം കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ എംപോക്‌സ് കേസാണിത്.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. എംപോക്‌സ് ബാധിതരായ രോ?ഗികള്‍ക്കായി 50 ഐസൊലേഷന്‍ ബെഡ്ഡുകള്‍ വിക്ടോറിയ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ഡയ?ഗ്‌നോസ്റ്റിക് ടെസ്റ്റ് നടത്താന്‍ മൈക്രോബയോളജി ലാബ് സജ്ജമാക്കി. പിപിഇ കിറ്റും ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.