+

അവയവങ്ങള്‍ ദാനം ചെയ്ത് 9 കാരന്‍ യാത്രയായി

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊല്ലം നിലമേലില്‍ വെച്ചുണ്ടായ വാഹന അപകടത്തിലാണ് ദേവ പ്രയാഗിന് ഗുരുതരമായി പരിക്കേറ്റത്.

വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിയവേ മരിച്ച ഒന്‍പത് വയസ്സുകാരന്‍ ദേവപ്രായാഗിന്റ അവയവങ്ങള്‍ രോഗികള്‍ക്ക് നല്‍കാനായി കൈമാറി. ശ്രീചിത്ര, കണ്ണാശുപത്രി, കിംസ് എന്നിവക്കാണ് കൈമാറിയത്. ഒരു വൃക്കയും കരളും കിംസിലെ രോഗിയില്‍ മാറ്റി വെച്ചു. ഹാര്‍ട്ട് വാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ രോഗികള്‍ക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും. ഒരു കിഡ്‌നിയും പാന്‍ക്രിയാസും രോഗിക്ക് യോജിക്കാത്തതിനാല്‍ ഉപയോഗിക്കാനായില്ല.


ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊല്ലം നിലമേലില്‍ വെച്ചുണ്ടായ വാഹന അപകടത്തിലാണ് ദേവ പ്രയാഗിന് ഗുരുതരമായി പരിക്കേറ്റത്. ദേവ പ്രയാഗിന്റെ അച്ഛന്‍ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷും അപകടത്തില്‍ മരിച്ചിരുന്നു. ഏഴ് പേര്‍ക്കാണ് ദേവ പ്രയാഗിന്റെ അവയവങ്ങള്‍ മാറ്റിവെക്കുന്നത്. ദേവ പ്രയാഗിന് ആശുപത്രി അധികൃതര്‍ ആദരം അര്‍പ്പിച്ചു. രാവിലെ ആശുപത്രിയില്‍ ആയിരുന്നു ചടങ്ങ് നടന്നത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് തിരുവനന്തപുരം കവടിയാര്‍ സ്വദേശി ദിവാകര്‍ എസ് രാജേഷ് മരിച്ചത്. ദിവാകറിന്റെ 5 അവയവങ്ങള്‍ ദാനം ചെയ്തു. ദിവാകറിന്റെ സംസ്‌കാരം ഇന്ന് ജവഹര്‍ നഗറിലെ വീട്ടില്‍ നടക്കും.

facebook twitter