
പരിശോധനയെന്ന വ്യാജേന അതിഥി തൊഴിലാളി ക്യാംപിലെത്തി മോഷണം നടത്തിയ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരടക്കം നാല് പേര്‍ അറസ്റ്റില്‍. എറണാകുളം കുന്നത്തുനാട് എക്‌സൈസ് പ്രിവന്റീറ്റീവ് ഓഫീസര്‍ സലീം യൂസഫ്, ആലുവ സര്‍ക്കിള്‍ ഓഫീസില്‍ നിന്ന് കമ്മീഷണര്‍ സ്‌ക്വാഡിലേക്ക് സ്ഥലം മാറിയ സിദ്ധാര്‍ഥ്, മണികണ്ഠന്‍ ബിലാല്‍, ജിബിന്‍ എന്നിവരെയാണ് തടിയിട്ട് പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
വാഴക്കുളം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ അതിഥി തൊഴിലാളി ക്യാമ്പില്‍ എത്തി 56,000 രൂപയും നാല് മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അതിഥി തൊഴിലാളി ക്യാമ്പില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തി പണവും ഫോണുകളും കവര്‍ന്നത്. അസം സ്വദേശിയായ ജോഹിറുലിന്റെ പരാതിയിലാണ് അറസ്റ്റ്. ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ ക്രൂരമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്. അറസ്റ്റിലായ മണികണ്ഠന്‍ ബിലാല്‍ എടത്തല പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ്.