നഴ്‌സുമാരായ മലയാളി ദമ്പതികളെ ഫ്‌ലാറ്റില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണതത്തിന് അധികൃതര്‍ ഉത്തരവിട്ടു
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂര്‍ ശ്രീകണ്ഠപുരം നടുവില്‍ സൂരജ് (40) ഡിഫന്‍സ് ആശുപത്രിയില്‍ നഴ്‌സായ ഭാര്യ എറണാകുളം കോലഞ്ചേരി മണ്ണൂര്‍ കൂഴൂര്‍ കട്ടക്കയം ബിന്‍സി (35) എന്നിവരാണ് മരിച്ചത്.
വഴക്കിനെ തുടര്‍ന്ന് ബിന്‍സിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയതായാണ് വിവരം. പൊലീസിന്റെ ഔദ്യോഗിക വിശദീകരണം വരാനിരിക്കുന്നതേയുള്ളൂ. ബിന്‍സിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അവരുടെ മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങള്‍ സൂരജ് അയച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതാണ് ബിന്‍സിയെ കൊലപ്പെടുത്തി സൂരജ് ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിന് പിന്നില്‍. എന്നാല്‍ ദമ്പതികള്‍ പരസ്പരം കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം പ്രചരിച്ചത്.
ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായും സ്ത്രീ സഹായത്തിനായി നിലവിളിച്ചതായും സമീപ വാസികള്‍ മൊഴി നല്‍കി. പരിശോധന നടത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ സംശയത്തെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സൂരജ് മടങ്ങി എത്തിയതിന് പിന്നാലെയാണ് വഴക്കുണ്ടായത്. ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. നാട്ടില്‍ പഠിക്കുന്ന മക്കളെ അവധഇയായതിനാല്‍ കഴിഞ്ഞ മാസം കുവൈത്തില്‍ കൊണ്ടുവന്നിരുന്നു. ഇവരെ തിരികെ വിട്ട ശേഷം നാലു ദിവസം മുമ്പാണ് സൂരജ് മടങ്ങിയെത്തിയത്. കുടുംബം ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
നഴ്‌സുമാരായ മലയാളി ദമ്പതികളെ ഫ്‌ലാറ്റില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ട്
01:09 PM May 03, 2025
| Suchithra Sivadas