+

അച്ഛനും അമ്മയ്ക്കും ഒപ്പം കിടന്നുറങ്ങുകയായിരുന്ന ഒരുമാസം പ്രായമുള്ള കുഞ്ഞിനെ വളര്‍ത്തുനായ കൊന്നു

സംഭവത്തില്‍ മാതാവാണ് പൊലീസിന് മൊഴി നല്‍കിയത്

ന്യൂയോര്‍ക്കില്‍ രക്ഷിതാക്കള്‍ക്കൊപ്പം കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന ഒരുമാസം പ്രായമുള്ള കുഞ്ഞിനെ വളര്‍ത്തുനായ കടിച്ച് കൊന്നു. ലോങ് ഐലന്‍ഡ് സിറ്റിയിലെ 12-ാം സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുഞ്ഞ് ഉറങ്ങുന്ന സമയത്ത് അക്രമാസക്തനായ ജര്‍മ്മന്‍ ഷെപ്പേര്‍ഡ്-പിറ്റ് ബുള്‍ സങ്കരയിനത്തില്‍പ്പെട്ട നായ ഉറങ്ങി കിടന്നിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ മാതാവാണ് പൊലീസിന് മൊഴി നല്‍കിയത്. ന്യൂയോര്‍ക്കില്‍ നടന്ന അതിദാരുണമായ സംഭവത്തില്‍ അനിമല്‍ കണ്‍ട്രോള്‍ വിഭാ?ഗം നായയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തില്‍ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ ആര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്.

facebook twitter