എ.ഡി.ജി.പി എം ആര് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പില്ല എന്ന റിപ്പോര്‍ട്ടായിരുന്നു സമര്‍പ്പിച്ചിരുന്നത്.
ഇതേ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തന്നെയാണ് കോതിയില്‍ വിജിലന്‍സ് ഹാജരാക്കിയതും. ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കോടതി വാദം പരിഗണിച്ചപ്പോള്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആദ്യ പരിശോധന നടത്തിയത് എം.ആര് അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥരാണെന്നും അതിനാല്‍ ആ അന്വേഷണത്തില്‍ കൃത്യമായ കണ്ടെത്തലുകള്‍ ഉണ്ടാവില്ലെന്നുമുള്ള വാദം ഉള്‍പ്പെടെയാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്. അനധികൃത സ്വത്തുസമ്പാദന ആരോപണമാണ് അജിത് കുമാറിനെതിരെ ഉണ്ടായിരുന്നത്.