+

സാങ്കേതിക തകരാര്‍ ; ദില്ലി-ഗോവ വിമാനം മുംബൈയില്‍ ഇറക്കി

6E 6271 ഇന്‍ഡിഗോ വിമാനത്തിനാണ് ആകാശത്ത് വെച്ച് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. 

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ദില്ലി-ഗോവ വിമാനം മുംബൈയില്‍ ഇറക്കി. 6E 6271 ഇന്‍ഡിഗോ വിമാനത്തിനാണ് ആകാശത്ത് വെച്ച് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. 

ഇന്നലെ രാത്രിയാണ് തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ വിമാനം വഴി തിരിച്ചുവിട്ടത്. 9.42-ന് വിമാനം മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കൊണ്ടുപോയി.

facebook twitter