കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം ചാത്തനാംകുളം എംഎസ്‌എം ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനാണ് മര്‍ദിച്ചത്.സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസും ചൈല്‍ഡ് ലൈനും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.
ഡിസംബർ 11, വ്യാഴാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം. ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് മർദനവിവരം പുറത്തറിയുന്നത്.ഡെസ്ക്കിന്റെ മുകളില്‍ കൈവെപ്പിച്ച ശേഷം അധ്യാപകൻ നിരവധി തവണ അടിച്ചെന്ന് മകൻ പറഞ്ഞതായി പിതാവ് വ്യക്തമാക്കി. സംഭവം ഒതുക്കിത്തീർക്കാനാണ് സ്കൂള്‍ അധികൃതർ ശ്രമിക്കുന്നതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു