+

വിദേശ പഠന വിസ നൽകാമെന്ന് വാഗ്ദാനം നൽകി 10ലക്ഷം രൂപ തട്ടിയെടുത്തു; ട്രാവൽ ഏജൻസി ഉടമയായ യുവതി പിടിയിൽ

വിദേശ പഠന വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി പത്തുലക്ഷം രൂപ തട്ടിയ കേസിൽ ടൂർസ് ആൻഡ് ട്രാവൽസ് ഉടമയായ യുവതി അറസ്റ്റിലായി.

തിരുവല്ല: വിദേശ പഠന വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി പത്തുലക്ഷം രൂപ തട്ടിയ കേസിൽ ടൂർസ് ആൻഡ് ട്രാവൽസ് ഉടമയായ യുവതി അറസ്റ്റിലായി. റാന്നി വെച്ചൂച്ചിറ കോളശ്ശേരി വീട്ടിൽ കെ.രാജി (40) നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ വർഷങ്ങളായി തിരുവല്ലയിൽ ഒലീവിയ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനം നടത്തിവരികയാണ്. ചുനക്കരസ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്.  

A travel agency owner arrested for extorting 10 lakh rupees by promising to issue a foreign study visa

വിദ്യാർഥിയിൽ നിന്നും വിദേശത്ത് പഠന വിസ നൽകാമെന്നറിയിച്ച് 10ലക്ഷം രൂപ വാങ്ങുകയും ഒരു വർഷമായിട്ടും വിസയോ തിരികെ പണമോ നൽകാതെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇവർക്കെതിരേ റാന്നി, വർക്കല, കഴക്കൂട്ടം സ്റ്റേഷനുകളിലായി സമാനമായ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.

തിരുവല്ല ഡിവൈഎസ്പി എസ്.അഷാദിന്റെ നേതൃത്വത്തിൽ സിഐ ബി.കെ.സുനിൽ കൃഷ്ണൻ, എസ്.ഐ മുഹമ്മദ് സാലി, സീനിയർ സിപിഒ എ. നാദിർഷാ, സിപിഒമാരായ മനോജ്, അഭിലാഷ്, പാർവ്വതി കൃഷ്ണൻ എന്നിവർ ചേർന്ന് മഞ്ഞാടിയിലെ വാടകവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

facebook twitter