+

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് അടിക്കുന്ന സ്ത്രീയുടെ ദൃശ്യം പുറത്ത്

പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

ഒരു സ്ത്രീ മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് അടിക്കുന്ന ദൃശ്യം പുറത്ത്. ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് യുവതി മദ്രസ അധ്യാപകനെ പൊതിരെ തല്ലിയത്. ഉത്തര്‍പ്രദേശിലെ അമേത്തിയിലാണ് സംഭവം. മദ്രസ അധ്യാപകനായ ഹസീബ് കൈകള്‍ കൂപ്പി തല്ലരുതേയെന്ന് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ പുറത്തുവന്നു. ജാമോ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.


സ്ത്രീ രണ്ട് മിനിറ്റിനുള്ളില്‍ 11 തവണ ചാട്ടകൊണ്ട് അധ്യാപകനെ അടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്- 'നിങ്ങള്‍ 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്തു. എന്റെ പക്കല്‍ തെളിവുണ്ട്. നിങ്ങള്‍ കുറ്റം സമ്മതിക്കൂ, അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ കൊല്ലും' എന്ന് അവര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. അതേസമയം മദ്രസ അധ്യാപകന്‍ ഇതു നിഷേധിച്ചു. 'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ തെറ്റുകാരനല്ല' എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. യുവതിയുടെ കൂടെ വന്ന സ്ത്രീയാണ് ഈ സംഭവം മുഴുവന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.

രാഷ്ട്രീയ ഗോ രക്ഷാ വാഹിനിയുടെ സംസ്ഥാന ചുമതലയുള്ള സര്‍വേഷ് കുമാര്‍ സിംഗ് വീഡിയോ സഹിതം പരാതി നല്‍കി. ഡിസംബര്‍ 1 ന് സുല്‍ത്താന്‍പൂര്‍ എസ്പിക്കാണ് പരാതി നല്‍കിയത്. ബഹ്‌മര്‍പൂര്‍ ഗ്രാമപഞ്ചായത്തിലെ ഒരു മദ്രസയിലെ അധ്യാപകനായ മൗലാന ഹസീബിനെതിരെ ആണ് പരാതി. കുദ്വാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മുമ്പ് മറ്റൊരു പരാതി ലഭിച്ചിട്ടുണ്ടെന്നും സര്‍വേഷ് കുമാര്‍ സിംഗ് പറഞ്ഞു.

Trending :
facebook twitter