
ഇസ്ലാം മതത്തിനെതിരെ ദൈവനിന്ദ നടത്തിയെന്നാരോപിച്ച് ഒരു സ്ത്രീയെ ജനക്കൂട്ടം ചുട്ടുകൊന്നതായി പൊലീസ് പറഞ്ഞു. പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് സംഭവം. നൈജറിലാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കാറ്റ്‌സിനയില്‍ താമസിക്കുന്ന അമയേ എന്ന സ്ത്രീയാണ് മരിച്ചത്. കാറ്റ്‌സിനയില്‍ തന്നെ ഹോട്ടല്‍ നടത്തുന്ന സ്ത്രീയാണ് ഇവര്‍.
നൈജര്‍ ഉള്‍പ്പെടെയുള്ള നൈജീരിയയിലെ 12 മുസ്ലീം ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ സാധാരണ നിയമത്തിനൊപ്പം ശരിയത്ത് നിയമവും അനുസരിക്കുന്നു. ഇത് പ്രകാരം ദൈവനിന്ദയ്ക്ക് വധശിക്ഷയാണ് വിധി. എന്നാല്‍ പല കേസുകളിലും പ്രതികളെ നിയമനടപടികളിലൂടെ കടന്നുപോകാതെ ജനക്കൂട്ടം കൊലപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഇതിനു മുന്‍പ്, 2023 ജൂണില്‍ വടക്കന്‍ നഗരമായ സൊകോട്ടോയില്‍ ഒരു കശാപ്പുകാരനെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് ഒരു ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥിയെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തി. ഈ രണ്ട് കേസിലും ദൈവനിന്ദ ആരോപിച്ചായിരുന്നു കൊലപാതകം.