മമ്പറം : ഖത്തറിൽ മമ്പറം കീഴത്തൂർ സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചു മണിക്കാണ് അപകടം. ഖത്തർ എ എം. ആർ. സി വൈസ്ചെയർമാൻ വൈശ്യൻ കടാങ്കോട്ടെ വി.കെ നാസർ - എ.പി സറൂജ ദമ്പതികളുടെ മകൻ എ പി സഫുവാനാ (22) ണ് മരിച്ചത്.
സഹോദരങ്ങൾ: സിനാൻ , മുഹമ്മദ് സിദാൻ. കബറടക്കം വ്യാഴാഴ്ച്ച രാവിലെ എട്ടുമണിക്ക് കീഴത്തൂർ ജുമാ മസ്ജിദിൽ നടക്കും.