അഞ്ചേരി: മുളകുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്നും കാണാതായ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.അഞ്ചേരി ശ്രീലകത്ത് വിനോദ് വർമ്മയുടെ മകൻ വിഷ്ണുവർമ്മ (21) നെയാണ് അവണൂരിലെ പുഴയില്‍ മൃതദ്ദേഹം കണ്ടെത്തിയത്
വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാളെ ആശുപത്രിയില്‍ നിന്നും കാണാതാവുന്നത് ഉടനെ അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വീട്ടു കൊടുത്തു.