നവംബർ ഒന്ന് മുതല്‍ ആധാർ കാർഡ് നിയമത്തില്‍ മാറ്റം വരുന്നു

12:33 PM Oct 28, 2025 |


നവംബർ ഒന്ന് മുതല്‍ ആധാർ കാർഡ് നിയമത്തില്‍ മാറ്റം വരുന്നു. ആധാർ കാർഡ് ഉടമകള്‍ക്ക് അവരുടെ സ്വകാര്യ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള അവസരമാണ് വന്നിരിക്കുന്നത്.പേര്, മേല്‍വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്ബർ, പോലുള്ള സ്വകാര്യ വിവരങ്ങള്‍ ഇനി പൂർണമായും ഓണ്‍ലൈൻ ആയി അപ്ഡേറ്റ് ചെയ്യാൻ ആളുകളെ അനുവദിക്കുന്ന ഒരു പുതിയ സംവിധാനമാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അവതരിപ്പിച്ചിരിക്കുന്നത്.

മുൻപ് ആധാറിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ആളുകള്‍ ഒരു ദിവസം അടുത്തുള്ള കേന്ദ്രങ്ങളില്‍ പോയി ക്യു നില്‍ക്കണമായിരുന്നു. അതിനുള്ള ഒരു പരിഹാരമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ മാറ്റം, ഇന്ത്യയില്‍ ഉടനീളമുള്ള ദശലക്ഷകണക്കിന് ആളുകള്‍ക്ക് ഉപകാരപ്പെടും. കൂടാതെ ആളുകള്‍ക്ക് ആധാർ സംബന്ധിച്ച സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കുകയും, ആധാർ കൂടുതല്‍ സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കും. ആധാർ വേഗത്തിലും സുരക്ഷിതമായി എല്ലാവർക്കും കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്.


ഓട്ടോമാറ്റിക് വെരിഫിക്കേഷൻ

ആധാറില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഓട്ടോമാറ്റിക് വെരിഫിക്കേഷൻ. നിങ്ങള്‍ ആധാർ അപ്പ്ഡേറ്റ് ചെയ്യാനുള്ള റിക്വസ്റ്റ് കൊടുത്താല്‍ നിങ്ങള്‍ വിവരങ്ങള്‍, അല്ലെങ്കില്‍ വിശദാംശങ്ങള്‍, പാൻ, പാസ്‌പോർട്ട് , ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍, സർക്കാരിന്റെ ഔദ്യോഗിക ഡാറ്റാബേയിസുമായി ക്രോസ് ചെക്ക് ചെയ്യും.

ഈ പ്രക്രിയ, ആധാർ അപ്പ്ഡേഷന് മാനുവലായി വെരിഫൈ ചെയ്യുന്നത് കുറയ്ക്കും. ആധാർ അപ്പ്ഡേറ്റ് ചെയുന്ന സമയത്ത് കൊടുക്കുന്ന ഡാറ്റയിലെ തെറ്റുകള്‍ കുറക്കുകയും നിങ്ങളുടെ മൊത്തത്തില്‍ ഉള്ള ഡാറ്റ ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിന്റെ ഫീസ് ഘടന പരിഷ്കരിച്ചിട്ടുണ്ട്. ആധാർ ഉപയോക്താക്കള്‍ക്ക് എൻറോള്‍മെന്റ് സെന്ററുകളില്‍ ഓഫ്‌ലൈനായി അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും സാധിക്കും.
ആധാർ പാൻ ലിങ്കിങ്

ആധാർ പാനുമായി ബന്ധിപ്പിക്കാനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. 2025 ഡിസംബർ 31 അകം ജനങ്ങള്‍ ആധാർ പാനുമായി ലിങ്ക് ചെയ്യണം. ഇത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. 2025 ഡിസംബർ 31 അകം ആധാർ പാനുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് പ്രവർത്തന രഹിതമായി മാറാൻ സാധ്യത ഉണ്ട്. 2026 ജനുവരി ഒന്ന് മുതല്‍ അവരുടെ പാൻ അസാധുവാകാൻ സാധ്യത ഉണ്ടെന്ന് റിപ്പോർട്ടുകള്‍ ഉണ്ട്

പുതിയതായി പാൻ കാർഡ് എടുക്കുന്നവർക്ക് ഇപ്പോള്‍ ആധാർ ഓതെന്റിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഉപഭോകതാക്കളുടെ കെവൈസി പ്രക്രിയയും ഇപ്പോള്‍ ലളിതമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ കെവൈസി അപ്ഡേറ്റുകള്‍ വേഗത്തില്‍ ചെയ്യാൻ സാധിക്കും.