സ്കൂൾകുട്ടികളുടെ ആധാർവിവരങ്ങൾ 16 വരെ തിരുത്താം

03:53 PM Jul 12, 2025 |



സ്കൂൾ തസ്തിക നിർണയ ഭാഗമായി കുട്ടികളുടെ ആധാർ വിവരങ്ങൾ ഓൺലൈനായി തിരുത്താൻ 16 വരെ അവസരം നൽകും.എല്ലാ ക്ലാസുകളിലെയും വിദ്യാർഥികളുടെ പേരിലെ മൂന്നക്ഷരം വരെയുള്ള തെറ്റുകൾ തിരുത്താം.

ഒന്നാം ക്ലാസ് ഒഴികെയുള്ള വിദ്യാർഥികളുടെ ജനന തീയതിയിലെ മാസവും ദിവസവും വ്യത്യാസം ഉണ്ടെങ്കിൽ ഓൺലൈൻ വഴി തിരുത്താം.വർഷം തിരുത്താനാവില്ല. ഒന്നാം ക്ലാസിലെ കുട്ടിയുടെ ജനന തീയതിയിലെ വ്യത്യാസം 16-ന് ശേഷം നിശ്ചിത ദിവസം ഡിഡി ഓഫീസുകളിൽ നേരിട്ട് ഹാജരായേ തിരുത്താനാവൂ.