+

അബുദാബിയിൽ നടത്താനിരുന്ന അരിജിത് സിങ്ങിന്റെ സംഗീത പരിപാടി മാറ്റിവെച്ചു

അബുദാബിയിൽ നടത്താനിരുന്ന അരിജിത് സിങ്ങിന്റെ സംഗീത പരിപാടി മാറ്റിവെച്ചു

അബുദാബി: ഇന്ത്യ-പാക് സംഘർഷത്തിനിടെ അബുദാബിയിൽ നടത്താനിരുന്ന ഇന്ത്യൻ ഗായകൻ അരിജിത് സിങ്ങിന്റെ സംഗീത പരിപാടി മാറ്റിവെച്ചു. അബുദാബിയിലെ ഇത്തിഹാദ് അരീനയിൽ ഈ വെള്ളിയാഴ്ചയാണ് സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. ഇതാണ് മാറ്റിവെച്ചത്.

ഇന്ത്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അബുദാബിയിലെ യാസ് ഐലൻഡിലെ ഇത്തിഹാദ് അരീനയിൽ മെയ് 9ന് നടത്താനിരുന്ന അരിജിത് സിങ്ങിന്റെ ലൈവ് സംഗീത പരിപാടി മാറ്റിവെച്ചതായി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ നിങ്ങളുടെ ക്ഷമയും പിന്തുണയും മനസ്സിലാക്കലും അഭിനന്ദിക്കുന്നതായും ടീം വ്യക്തമാക്കി.

facebook twitter