+

ബൈക്കിടിച്ച് ഓട്ടോ മറിഞ്ഞു; അമ്മയുടെ കൈയിൽനിന്നു തെറിച്ചുവീണ് കുഞ്ഞിന് ദാരുണാന്ത്യം

: ബൈക്കിടിച്ച് മറിഞ്ഞ ഓട്ടോയിലെ യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ  കുഞ്ഞിന് ദാരുണാന്ത്യം . വിതുര ജുമാമസ്ജിദിനു സമീപം ഷിജാദ് മന്‍സിലില്‍ ഷിജാദ്, നൗഷിമ ദമ്പതിമാരുടെ ഒരു വയസ്സുള്ള മകന്‍ ആബിസ് മിന്‍ഹാന്‍ ആണ് മരിച്ചത്.

നെടുമങ്ങാട്: ബൈക്കിടിച്ച് മറിഞ്ഞ ഓട്ടോയിലെ യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ  കുഞ്ഞിന് ദാരുണാന്ത്യം . വിതുര ജുമാമസ്ജിദിനു സമീപം ഷിജാദ് മന്‍സിലില്‍ ഷിജാദ്, നൗഷിമ ദമ്പതിമാരുടെ ഒരു വയസ്സുള്ള മകന്‍ ആബിസ് മിന്‍ഹാന്‍ ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് നെടുമങ്ങാട്-പൊന്മുടി റോഡില്‍ മല്ലമ്പ്രക്കോണത്തുവെച്ചായിരുന്നു അപകടം.

വിതുര ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്കു പോകുകയായിരുന്നു ഓട്ടോ. നൗഷിമയും മൂന്നു മക്കളുമായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തെ മറികടന്ന് എതിര്‍ദിശയില്‍ അമിതവേഗതയില്‍ എത്തിയ ബൈക്ക് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിഞ്ഞു. മാതാവിന്റെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചുവീണു. ഉടന്‍തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോേളജിലെ ഹൗസ്സര്‍ജനും പിജി വിദ്യാര്‍ഥിനിയുമാണ് ബൈക്കിലുണ്ടായിരുന്നത്.

facebook twitter