വയനാട് രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

06:55 PM Aug 24, 2025 | Kavya Ramachandran


മാനന്തവാടി : വയനാട് രണ്ടര വയസ്സുകാരിക്ക് നേരെ പീഡനം.  മാനന്തവാടിയിലാണ് സംഭവം. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിയുന്നത്. മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്.


മാനന്തവാടി പൊലീസ് എത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ ഇന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടുമാസത്തോളമായി യുവാവ് കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയിട്ടുണ്ട് എന്ന് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.