തലശ്ശേരി: വീട്ടിൽ അതിക്രമിച്ച് കയറി 15 കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 29.5 വർഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പൂക്കോട് ശ്രീധരൻ മാസ്റ്റർ റോഡിലെ കുണ്ടംചാലിൽ വീട്ടിൽ നമീഷിനെയാണ് (33) തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജി വി. ശ്രീജ ശിക്ഷിച്ചത്.
2013 മുതൽ സ്നേഹം നടിച്ച് അടുപ്പത്തിലാക്കിയ ശേഷം വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കതിരൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നൽകിയ പരാതിയിൽ കതിരൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവിധ വകുപ്പുകളിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 16 മാസം കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി അഡ്വ .പി.എം. ഭാസുരി ഹാജരായി.