+

കോവിഡ് ബാധിതയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച കേസ് ; പ്രതി നൗഫലിന് ജീവപര്യന്തം

കോവിഡ് ബാധിതയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

പത്തനംതിട്ട : കോവിഡ് ബാധിതയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കായംകുളം സ്വദേശി നൗഫല്‍ ആണ് പ്രതി. 2020 സെപ്റ്റംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.

കോവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകും വഴി ആറന്മുളയിലെ മൈതാനത്ത് ആംബുലന്‍സില്‍ വെച്ചാണ് ഇയാള്‍ രോഗിയെ പീഡിപ്പിക്കുന്നത്. ശേഷം ആശുപത്രിയിലെത്തിയ ഉടനെ പെണ്‍കുട്ടി പീഡന വിവരം പുറത്തുപറയുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

facebook twitter