+

‘രാഹുലിനെതിരായ നടപടി കൈക്കൊണ്ടത് ഹൃദയവേദനയോടെ ’; ഇത് ഇവിടെ അവസാനിച്ചുവെന്ന് വി ഡി സതീശന്‍

രാഹുല്‍ മാങ്കൂട്ടത്തിന്റെ ലൈംഗിക ആരോപണ വിഷയവുമായി ബന്ധപ്പെട്ട ചാപ്റ്റര്‍ അവസാനിച്ചുവെന്ന് എന്ന് വി ഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയത്തില്‍ നേതൃത്വം ഉചിതമായ നടപടി സ്വീകരിച്ചു.


രാഹുല്‍ മാങ്കൂട്ടത്തിന്റെ ലൈംഗിക ആരോപണ വിഷയവുമായി ബന്ധപ്പെട്ട ചാപ്റ്റര്‍ അവസാനിച്ചുവെന്ന് എന്ന് വി ഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയത്തില്‍ നേതൃത്വം ഉചിതമായ നടപടി സ്വീകരിച്ചു. അതോടെ ആ വിഷയം അവസാനിച്ചു. രാഹുലിനെതിരായ നടപടി കൈക്കൊണ്ടത് ഹൃദയവേദനയോടെ ആണെന്നും പാര്‍ട്ടിക്ക് ബോധ്യം ഉള്ളതുകൊണ്ടാണ് രാഹുലിനെതിരെ നടപടിയെടുത്തത് എന്നും വി ഡി സതീശന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജിവെക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ്. രാഹുല്‍ MLA സ്ഥാനം രാജിവെക്കുമോ എന്നും ഉപതെരഞ്ഞെടുപ്പിനെ UDF ഭയക്കുന്നുണ്ടോ എന്നുമുള്ള ചോദ്യത്തിന് No more question എന്നായിരുന്നു വി ഡി സതീശന്റെ മറുപടി.
 

facebook twitter