മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്

01:20 PM Sep 08, 2025 | Suchithra Sivadas

മകള്‍ അലംകൃതയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചാണ് പൃഥ്വിരാജ് മകള്‍ക്ക് പതിനൊന്നാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇതിനൊപ്പം കുടുംബചിത്രവും നടന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപൂര്‍വ്വമായി മാത്രമാണ് സുപ്രിയയും പൃഥ്വിയും മകളുടെ ഫോട്ടോ പുറത്തു വിടുന്നത്.

'എന്റെ പാര്‍ട്ട് ടൈം ബിഗ് സഹോദരി, ചിലപ്പോള്‍ അമ്മ, മുഴുവന്‍ സമയ തെറാപ്പിസ്റ്റ്, ഇടയ്ക്കിടെ മകള്‍, ജന്മദിനാശംസകള്‍! ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, പഴയതുപോലെ, നീ എന്നേക്കും എന്റെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായിരിക്കും! മമ്മയും ഡാഡയും നിന്നെക്കുറിച്ച് ഓര്‍ത്ത് വളരെയധികം അഭിമാനിക്കുന്നു, നീ എപ്പോഴും ഞങ്ങളുടെ സൂര്യപ്രകാശമായിരിക്കും!', പൃഥ്വിരാജ് കുറിച്ചു. സുപ്രിയയും മകള്‍ക് ജന്മദിനാശംകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.