ലോസ് ആഞ്ജലിസിലെ കാട്ടുതീ: വീടുനഷ്ടപ്പെട്ടവർക്ക് സ്വന്തം വീട്ടിൽ അഭയം നൽകി നടി ആഞ്ജലീന ജോളി

10:43 PM Jan 11, 2025 | Litty Peter

ലോസ് ആഞ്ജലിസ്: യു.​എ​സി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലു​ള്ള ലോ​സ് ആ​ഞ്ജ​ല​സി​ൽ ആ​ളി​പ്പ​ട​ർ​ന്ന കാ​ട്ടു​തീ​യി​ൽപ്പെട്ട് വീടുനഷ്ടപ്പെട്ടവർക്ക് സ്വന്തം വീട്ടിൽ അഭയം നൽകി നടി ആഞ്ജലീന ജോളി. ലോസ് ആഞ്ജലിസിൽ നിന്ന് വീടൊഴിയാൻ നിർബന്ധിതരായ 49 സുഹൃത്തുക്കൾക്കായി ആഞ്ജലീന തന്റെ വീട് തുറന്നുകൊടുക്കുകയായിരുന്നു.

അതേസമയം നടിയും അവരുടെ 16-കാരനായ മകൻ നോക്സും ചേ‍ർന്ന് ദുരിതബാധിതരെ സഹായിക്കുന്നതിന് ആവശ്യമായ ഭക്ഷണവും വെള്ളവും വാങ്ങുന്നതിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ചൊ​വ്വാ​ഴ്ച പ്രാ​​ദേ​ശി​ക സ​മ​യം രാ​വി​​ലെ 10.30 ഓ​ടെ​യാ​ണ് കാ​ട്ടു​തീ​യു​ണ്ടാ​യ​ത്. പ​ടി​ഞ്ഞാ​റ​ൻ ലോ​സ് ആ​ഞ്ജ​ല​സി​ലെ പ​സ​ഫി​ക് പാ​ലി​സേ​ഡ്സ് മേ​ഖ​ല​യി​ൽ 10 ഏ​ക്ക​ർ വ​ന​ത്തി​ന് പി​ടി​ച്ച തീ ​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ 3000 ഏ​ക്ക​റി​ലേ​ക്ക് പ​ട​രു​ക​യു​മാ​യി​രു​ന്നു.

ദുരന്തത്തിൽപ്പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായതായാണ് അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ. നൂറുകണക്കിനാളുകൾക്ക് പൊള്ളലേറ്റു. ഹോളിവുഡ് നടീനടന്മാരുടെ വീടുകളടക്കം പതിനായിരത്തിലേറെ കെട്ടിടങ്ങൾ കത്തിനശിച്ചു. ഹോളിവുഡ് ഹിൽസിലെയും സ്റ്റുഡിയോ സിറ്റിയിലെയും തീകെടുത്താൻ വിമാനമാർഗം വെള്ളം തളിക്കുകയാണ്. അപ്പാർട്ട്‌മെന്റുകൾ, സ്കൂളുകൾ, വാഹനങ്ങൾ, വ്യാപാര-വ്യവസായ കേന്ദ്രങ്ങൾ ‍എന്നിവയെല്ലാം അഗ്നിക്കിരയായി.