അമ്മയാണ് തന്റെ ഏറ്റവും വലിയ ആരാധികയെന്ന് പറയുകയാണ് നടി കല്യാണി. മലയാളികളുടെ പ്രിയ നടി ലിസിയുടെയും സംവിധായകന് പ്രിയദര്‍ശന്റെയും മകളാണ് കല്യാണി.
കല്യാണിയുടെ വാക്കുകളിങ്ങനെ,
'അമ്മയുടെ വിചാരം ഞാനാണ് ഇന്ത്യയിലെ മികച്ച സൂപ്പര്‍ സ്റ്റാര്‍ എന്നാണ്. ഇന്റര്‍നെറ്റ് മൊത്തം ഞാന്‍ ആണെന്നാണ് അമ്മയുടെ വിചാരം. അമ്മയ്ക്ക് അല്‍ഗോരിതം എന്നാല്‍ എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാമിലെ എക്സ്പ്ലോര്‍ ഫീഡ് സ്ക്രോള്‍ ചെയ്യുമ്പോള്‍ ചില ഫാന്‍ പേജിലെ പോസ്റ്റുകളൊക്കെ അതില്‍ വരും. അതിന് എല്ലാത്തിലും താഴെ അമ്മയുടെ ലൈക്ക് ഉണ്ടാകും. ഒരു ദിവസം ഞാന്‍ അമ്മയെ കളിയാക്കി കൊണ്ട് 'എന്തിനാണ് എല്ലാ പോസ്റ്റും ലൈക്ക് ചെയ്യുന്നത്' എന്ന് ചോദിച്ചിരുന്നു. അതുകൊണ്ടാണല്ലോ അമ്മയുടെ ഫീഡ് മൊത്തം ഞാന്‍ വരുന്നത്. 'ഞാന്‍ നോക്കുമ്പോള്‍ എന്റെ കൊച്ചിന്റെ ഫോട്ടോ. അത് കാണുമ്പോള്‍ ഞാന്‍ ലൈക്ക് ചെയ്യും' എന്നായിരുന്നു അമ്മയുടെ മറുപടി. രേഖാ മേനോന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
അമ്മയുടെ അത്രയും നിഷ്കളങ്കമായ മറുപടി കേട്ടതോടെ ഞാന്‍ ഒന്നും പറഞ്ഞില്ല. 'എന്റെ കൊച്ചിന്റെ ഫോട്ടോ ഞാന്‍ ലൈക്ക് ചെയ്തില്ലേല് പിന്നെ വേറെയാര് ലൈക്ക് ചെയ്യു'മെന്ന് അമ്മ ചോദിച്ചുവെന്നും അവസാനം താനാണ് സൂപ്പര്‍സ്റ്റാറെന്ന് അമ്മ കരുതിക്കോട്ടേയെന്ന് താന്‍ വിചാരിച്ചുവെന്നും കല്യാണി പറഞ്ഞു.