+

പിവി അന്‍വറിനുള്ള അധിക പൊലീസ് സുരക്ഷ പിന്‍വലിച്ചു

നേരത്തേ അന്‍വറിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന രണ്ട് ഗണ്‍മാന്‍മാര്‍ തുടരും

 എംഎല്‍എ സ്ഥാനം രാജിവെച്ച പിവി അന്‍വറിനുള്ള അധിക പൊലീസ് സുരക്ഷ പിന്‍വലിച്ചു. എടവണ്ണ ഒതായിയിലെ അന്‍വറിന്റെ വീടിനു മുന്നിലുള്ള പൊലീസ് പിക്കറ്റ് പോസ്റ്റും ഒഴിവാക്കി. ഡ്യൂട്ടിക്കുണ്ടായിരുന്ന ഒരു ഓഫിസറടക്കം നാല് പൊലീസുകാരെയും രണ്ട് അധിക ഗണ്‍മാന്മാരെയുമാണ് പിന്‍വലിച്ചത്.


നേരത്തേ അന്‍വറിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന രണ്ട് ഗണ്‍മാന്‍മാര്‍ തുടരും.ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും കൂടുതല്‍ പൊലീസ് സംരക്ഷണം വേണമെന്നും കാണിച്ച് പിവി അന്‍വര്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരമാണ് കഴിഞ്ഞ സെപ്റ്റംബര്‍ 29 മുതല്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.

facebook twitter