ആഫ്റ്റർ ട്വൽത്ത് കരിയർ ഗൈഡൻസ് പ്രോഗ്രാം

07:54 PM May 24, 2025 |


പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ തുടർപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളെ കൈ പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെൽ നടത്തുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാമാണ് ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോ.
ഇന്ത്യയിൽ ലഭ്യമായ മുഴുവൻ കോഴ്‌സുകൾ, പ്രവേശന പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ, വിദേശ പഠനം ഉൾപ്പെടെയുള്ള മേഖലകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു പ്രോഗ്രാം കൂടിയാണിത്.
ഇതിനായി സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കണ്ടറി സ്‌കൂളുകളിലും പന്ത്രണ്ടാം ക്ലാസ്സ് പാസ്സായ വിദ്യാർത്ഥികൾക്ക് 2025 മെയ് 26 ന് രാവിലെ 10 മുതൽ 1 മണിവരെ ഒരു ഓറിയന്റേഷൻ പ്രോഗ്രാം ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ഹയർ സെക്കണ്ടറി സ്‌കൂളുകളിലും പരിശീലനം ലഭിച്ച കരിയർ ഗൈഡായിട്ടുള്ള അധ്യാപകർ ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്