കൊച്ചി : സ്ത്രീധന പീഡനത്തെ തുടർന്ന് കേരളത്തിലെ പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്ന സംഭവങ്ങളെ കുറിച്ച് ആശങ്ക പങ്കുവെച്ച് ഹൈക്കോടതി അഭിഭാഷക വിമല ബിനു. സ്ത്രീധനപീഡനത്തെ തുടർന്ന് ഷാർജയിൽ ആഴ്ചകൾക്ക് മുൻപായിരുന്നു വിപഞ്ചിക എന്ന 33കാരി ജീവനൊടുക്കിയത്. ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് എഴുതിവെച്ചായിരുന്നു മകളെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയത്. കൊല്ലം സ്വദേശിനിയായിരുന്നു വിപഞ്ചിക. വിപഞ്ചികയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഗാർഹിക പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനിയായ അതുല്യയും ജീവനൊടുക്കിയത്.
ഇങ്ങെനെ കേരളം കേൾക്കേണ്ടി വരുന്നത് കൊടിയ പീഡനങ്ങളേറ്റിവാങ്ങേണ്ടി വരുന്ന നിരവധി പെൺകുട്ടികളെ കുറിച്ചാണ്. എന്നാൽ എന്തുകൊണ്ടാണ് ടോക്സിക് ആയ ഇത്തരം ദാമ്പത്യബന്ധങ്ങളിൽ നിന്നും ഇറങ്ങി പോരുവാൻ നാം നമ്മുടെ മക്കളെ പഠിപ്പിക്കാത്തതെന്നാണ് അഡ്വ വിമല ബിനു ചോദിക്കുന്നത്. ഫേസ്ബുക് കുറിപ്പിലൂടെയാണ് വിമലാബിനുവിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
വിപഞ്ചിക, അതുല്യ....
ഇങ്ങെനെ കേരളം കേൾക്കേണ്ടി വരുന്നത്കൊടിയ പീഡനങ്ങളേറ്റിവാങ്ങേണ്ടി വരുന്ന നിരവധി
പെൺകുട്ടികളെ കുറിച്ചാണ്......
എന്തുകൊണ്ടാണ് Toxic ആയ ഇത്തരം ദാമ്പത്യബന്ധങ്ങളിൽ നിന്നും ഇറങ്ങി പോരുവാൻ നാം നമ്മുടെ മക്കളെ പഠിപ്പിക്കാത്തത് ❓❓❓
താലി അവസാന വാ ക്കാണെന്നും അതില്ലെങ്കിൽ പെണ്ണിന് ജീവിതമില്ലെന്നും പഠിപ്പിക്കുന്ന നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി ആണ് മാറേണ്ടത്.
പലപ്പോളും പെൺകുട്ടികൾ വിവാഹമോചനം വേണമെന്ന് പറയുമ്പോഴും എങ്ങനെയെങ്കിലും. സഹിച്ചു, ക്ഷമിച്ചു ജീവിക്കാൻ നിര്ബൻ ധിക്കുന്ന മാതാപിതാക്കളെയാണ് നിഭാഗ്യവശാൽ എന്റെ പ്രൊഫഷനിലുടനീളം കാണേണ്ടി വന്നിട്ടുള്ളത്.
നിനക്കവിടെ പിടിച്ചു നിൽക്കാൻ കഴിയില്ലെങ്കിൽ ഇങ്ങു തിരിച്ചു പോരുക നിയമനടപടികൾ സ്വീകരിക്കുക, ഞങ്ങൾ നിനക്ക് തുണയായി ഉണ്ടാവും എന്ന് പറയാൻ മാതാപിതാക്കൾ പഠിക്കുന്ന കാലം വരെയും അതുല്യമാർ തുടർന്ന് കൊണ്ടേയിരിക്കും.