+

അഗ്‌നിവീർ വായു റിക്രൂട്ട്‌മെന്റ് രജിസ്‌ട്രേഷൻ ഇന്ന് രാത്രി 11 മണിക്ക് അവസാനിക്കും

ഇന്ത്യന്‍ വ്യോമസേന അഗ്‌നിവീര്‍ വായു റിക്രൂട്ട്‌മെന്റ് 2025-നുള്ള രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച രാത്രി 11 മണിക്ക് അവസാനിക്കും. ഇതുവരെ അപേക്ഷിക്കാത്ത താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ agnipathvayu.cdac.in സന്ദര്‍ശിച്ച് അപേക്ഷിക്കാം.

ഇന്ത്യന്‍ വ്യോമസേന അഗ്‌നിവീര്‍ വായു റിക്രൂട്ട്‌മെന്റ് 2025-നുള്ള രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച രാത്രി 11 മണിക്ക് അവസാനിക്കും. ഇതുവരെ അപേക്ഷിക്കാത്ത താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ agnipathvayu.cdac.in സന്ദര്‍ശിച്ച് അപേക്ഷിക്കാം.


എങ്ങനെ അപേക്ഷിക്കാം

ഘട്ടം 1. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: agnipathvayu.cdac.in/AV
ഘട്ടം 2. ഹോംപേജിലെ 'കാന്‍ഡിഡേറ്റ് ലോഗിന്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 3. 'രജിസ്റ്റര്‍' തിരഞ്ഞെടുക്കുക
ഘട്ടം 4. ഡിജിലോക്കര്‍ ഉപയോഗിച്ചോ നിങ്ങളുടെ ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഉപയോഗിച്ചോ രജിസ്റ്റര്‍ ചെയ്യാം
ഘട്ടം 5. രജിസ്‌ട്രേഷന് ശേഷം, ആവശ്യപ്പെട്ട വിവരങ്ങള്‍ പൂരിപ്പിക്കുക
ഘട്ടം 6. അപേക്ഷാ ഫീസായ 500 രൂപ അടയ്ക്കുക
ഘട്ടം 7. സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക

ആര്‍ക്കൊക്കെ അപേക്ഷിക്കാം

ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ സ്ട്രീം അനുസരിച്ചുള്ള നിശ്ചിത വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയിരിക്കണം. സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. മൊത്തത്തില്‍ 50% മാര്‍ക്കും ഇംഗ്ലീഷിന് 50% മാര്‍ക്കും നിര്‍ബന്ധമാണ്. മറ്റ് സ്ട്രീമില്‍ പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം, എന്നാല്‍ അവര്‍ക്ക് മൊത്തത്തില്‍ 50% മാര്‍ക്കും ഇംഗ്ലീഷിന് 50% മാര്‍ക്കും ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ

തിരഞ്ഞെടുപ്പ് പ്രക്രിയ ബഹുമുഖമാണ്, ഇതില്‍ എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, രേഖാപരിശോധന, മെഡിക്കല്‍ പരിശോധന എന്നിവ ഉള്‍പ്പെടുന്നു. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
 

facebook twitter