+

അഹമ്മദബാദ് വിമാന അപകടം ; പ്രാഥമിക അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തുവിടും

അഹമ്മദബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തുവിടുമെന്ന് റിപ്പോർട്ട്. അതേസമയം വിമാന അപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു.

അഹമ്മദബാദ്: അഹമ്മദബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തുവിടുമെന്ന് റിപ്പോർട്ട്. അതേസമയം വിമാന അപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തു വിടും എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ ഇന്ന് സഞ്ജയ് ഝാ അധ്യക്ഷനായ പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകും. രാജ്യത്തെ വ്യോമയാന സുരക്ഷ സംബന്ധിച്ച് വിശദീകരിക്കുകയും അപകടത്തിന്റെ കാരണം, അന്വേഷണം, നഷ്ടപരിഹാരം എന്നിവയിൽ സമിതി വിശദീകരണം തേടുകയും ചെയ്യും.

facebook twitter