+

പേ ഡേ സെയില്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 180 ദിർഹം മുതല്‍ ടിക്കറ്റുകള്‍ ലഭക്കുന്ന 'പേ ഡേ സെയില്‍' എന്ന പരിമിതകാല ഓഫർ പ്രഖ്യാപിച്ച്‌ എയർ ഇന്ത്യ എക്സ്പ്രസ്.യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വണ്‍വേ ടിക്കറ്റുകള്‍ക്കാണ് ഓഫർ ലഭിക്കുക.

സെപ്റ്റംബർ 1 വരെയാണ് ഈ ഓഫർ ഉപയോഗിച്ച്‌ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കുക. 2026 മാർച്ച്‌ 31 വരെ ഈ ഓഫറിലൂടെ എടുത്ത ടിക്കറ്റ് ഉപയോഗിച്ച്‌ യാത്ര ചെയ്യാം.ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്ത 'എക്സ്പ്രസ് ലൈറ്റ്' വിഭാഗത്തിനാണ് 180 ദിർഹം നിരക്ക് ബാധകമാകുക. ചെക്ക്-ഇൻ ബാഗേജ് ഉള്‍പ്പെടുന്ന 'എക്സ്പ്രസ് വാല്യു' നിരക്ക് അന്താരാഷ്ട്ര റൂട്ടുകള്‍ക്ക് 200 ദിർഹം മുതലാണ് ആരംഭിക്കുന്നത്.

facebook twitter