ഓഫർ നിരക്കിൽ 50 ലക്ഷം സീറ്റുകൾ; എയർ ഇന്ത്യ എക്‌സ്പ്രസ് 'ഫ്രീഡം സെയിൽ' പ്രഖ്യാപിച്ചു

07:50 AM Aug 11, 2025 | Desk Kerala

കൊച്ചി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 79-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസ്, ആഭ്യന്തര സർവീസുകള്‍ക്ക് 1279 രൂപ മുതലും അന്താരാഷ്ട്ര സർവീസുകള്‍ക്ക് 4279 രൂപ മുതലും തുടങ്ങുന്ന നിരക്കുകളുമായി ഫ്രീഡം സെയിൽ അവതരിപ്പിച്ചു. തങ്ങളുടെ വിപുലമായ ആഭ്യന്തര, അന്തർദേശീയ സർവീസ് ശൃംഖലയിലെമ്പാടുമായി 50 ലക്ഷം സീറ്റുകളാണ് ഫ്രീഡം സെയിലൂടെ ലഭ്യമാക്കുന്നത്.

ഓഗസ്റ്റ് 10-ന് www.airindiaexpress.com-ലും എയർ ഇന്ത്യ എക്‌സ്പ്രസ് മൊബൈൽ ആപ്പിലും ഫ്രീഡം സെയിൽ ആരംഭിച്ചു. ഓഗസ്റ്റ് 11 മുതൽ എല്ലാ പ്രധാന ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റുകളിലും ഇത് ലഭ്യമാകും. 2025 ഓഗസ്റ്റ് 19 മുതൽ 2026 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് 2025 ഓഗസ്റ്റ് 15 വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണം, ദുർഗ്ഗാ പൂജ, ദീപാവലി, ക്രിസ്‌മസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും സജീവമായ ഉത്സവ സീസണിലേക്കായാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്രീഡം സെയിൽ അവതരിപ്പിക്കുന്നത്.

യാത്രക്കാരുടെ താത്പ്പര്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരക്കുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നൽകുന്നത്. ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ കാബിൻ ബാഗേജ് മാത്രമായി യാത്രചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ, എക്‌സ്പ്രസ് ലൈറ്റ്  വെബ്‌സൈറ്റിൽ ബുക്ക് ചെയ്യാം. സൗജന്യ ചെക്ക്-ഇൻ ബാഗേജ് അലവൻസുകൾ ഉൾപ്പെടുന്ന എക്‌സ്പ്രസ്  വാല്യു നിരക്കുകൾ ആഭ്യന്തര സർവീസുകള്‍ക്ക് 1379 രൂപ മുതലും അന്താരാഷ്ട്ര സർവീസുകള്‍ക്ക് 4479 രൂപ മുതലുമാണ് ആരംഭിക്കുന്നത്.

പ്രീമിയം യാത്രാനുഭവം ആഗ്രഹിക്കുന്നവർക്കുള്ള, 58 ഇഞ്ച്‌ വരെ സീറ്റുകള്‍ തമ്മില്‍ അകലമുള്ള ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്‌പ്രസ്‌ ബിസ്‌ വിഭാഗം എയർലൈനിന്‍റെ വിപുലീകരണത്തിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയ 40-ലധികം പുതിയ വിമാനങ്ങളിൽ ലഭ്യമാണ്. ലോയൽറ്റി അംഗങ്ങൾക്ക് എക്‌സ്പ്രസ് ബിസ് നിരക്കുകളിൽ 25 ശതമാനവും അധിക ബാഗേജ് ഓപ്ഷനുകളിൽ 20 ശതമാനവും ഇളവ്,  ഗോര്‍മേര്‍ ഹോട്ട് മീൽസ്, സീറ്റ് സെലക്ഷൻ, മുൻഗണനാ സേവനങ്ങൾ, അപ്‌ഗ്രേഡുകൾ എന്നിവയുൾപ്പെടെ മികച്ച ഡീലുകൾ ലഭിക്കും. വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്ക് പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും എയർലൈൻ ലഭ്യമാക്കുന്നുണ്ട്.

116 വിമാനങ്ങളും 500-ലധികം പ്രതിദിന സർവീസുകളുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്, 38 ആഭ്യന്തര എയർപോർട്ടുകളിലേക്കും 17 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും സർവ്വീസ് നടത്തുന്നുണ്ട്. രാജ്യത്തിന്‍റെ സാംസ്‌കാരിക സമ്പന്നത ആഘോഷിക്കുന്ന തരത്തിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ  രൂപ കല്‌പന. 'ടെയിൽസ് ഓഫ് ഇന്ത്യ' സംരംഭത്തിലൂടെ, ഓരോ വിമാനത്തിന്‍റെയും ടെയിലിൽ കസവ്, കാഞ്ചീവരം, ബന്ധാനി, അജ്‌റാഖ്, പടോള, വാർലി, ഐപാൻ, കലംകാരി തുടങ്ങിയ തദ്ദേശീയ ഇന്ത്യൻ കലാപാരമ്പര്യങ്ങളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സുഖപ്രദമായ സീറ്റുകൾ, ചൂടുള്ള ഭക്ഷണം, ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത യാത്രാ നിരക്കുകൾ എന്നിവയിലൂടെ, എയർലൈൻ മികച്ച മൂല്യവും ഇന്ത്യൻ ഊഷ്മളത നിറഞ്ഞ യാത്രാനുഭവവുമാണ് ലഭ്യമാക്കുന്നത്.