കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് ഉച്ചയ്ക്ക് 1.40 ന് കരിപ്പൂരില്‍ നിന്നും ദുബായിലേക്ക് പോകേണ്ട വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
വിമാനം വൈകിയതോടെ രണ്ട് തുടര്‍ സര്‍വ്വീസുകളും റദ്ദാക്കി. വൈകിട്ട് ഷാര്‍ജയിലേക്ക് പോകേണ്ട വിമാനവും രാത്രി മസ്‌കത്തിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. റദ്ദാക്കല്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിച്ചതായി അധികൃതര്‍ അറിയിച്ചു.
Trending :