പാചക എണ്ണ ജൈവ ഇന്ധനമാക്കി മാറ്റാനുള്ള അവസരമൊരുക്കുകയാണ് അജ്മാന്‍ മുനിസിപ്പാലിറ്റി. ഇതുവഴി പണം സമ്പാദിക്കാനും കഴിയും. ഉപയോഗിച്ച ശേഷം ബാക്കിവരുന്ന പാചക എണ്ണ ശേഖരിച്ച് ജൈവഇന്ധനമാക്കി മാറ്റുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. അജ്മാന്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പദ്ധതിയില്‍ താമസയിടങ്ങളില്‍ നിന്നും ഉപയോഗ ശൂന്യമായതും ഭക്ഷണം പാകം ചെയ്ത ശേഷം ബാക്കിവരുന്നതുമായ എണ്ണ കണ്ടെയ്‌നറുകളില്‍ ശേഖരിച്ചാണ് പിന്നീട് ജൈവ ഇന്ധനമാക്കി മാറ്റുന്നത്. ഇതുവഴി താമസക്കാര്‍ക്ക് പണം ലഭിക്കുകയും ചെയ്യുന്നു.
എണ്ണ ശേഖരിക്കാനുള്ള കണ്ടെയ്‌നറുകള്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും അതത് ഇടങ്ങളിലേക്ക് എത്തിച്ച് നല്‍കും. കണ്ടെയ്‌നറുകള്‍ ലഭിക്കാനായി 80070 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. ഈ കണ്ടെയ്‌നറുകള്‍ നിറയുമ്പോള്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ എത്തി കണ്ടെയ്‌നര്‍ മാറ്റിസ്ഥാപിക്കുകയും പാചക എണ്ണയുടെ പ്രതിഫലം നല്‍കുകയും ചെയ്യും. ശുദ്ധമായ ഊര്‍ജ ഉല്‍പ്പാദനത്തില്‍ താമസക്കാര്‍ക്കും പങ്കാളികളാകാന്‍ ഇതിലൂടെ കഴിയും. സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദവുമായ ഈ പദ്ധതിയിലൂടെ താമസയിടങ്ങളിലെ മലിനീകരണം കുറയ്ക്കാനും പ്രാദേശിക സമ്പദ് വ്യവസ്ഥ ഉയര്‍ത്താനുമാണ് ലക്ഷ്യം വെക്കുന്നതെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.