+

‘നിരപരാധികളെ കൊല്ലുന്നത് കൊടും ക്രൂരതയാണ്’ ; പഹൽഗാം ഭീകരാക്രമണത്തിൽ നടൻ അക്ഷയ് കുമാർ

പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ അക്ഷയ് കുമാർ. ഭീകരാക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഭയന്നുവിറച്ചെന്നും നിരപരാധികളെ കൊല്ലുന്നത് കൊടും ക്രൂരതയാണെന്നും അക്ഷയ് കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കശ്മീർ : പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ അക്ഷയ് കുമാർ. ഭീകരാക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഭയന്നുവിറച്ചെന്നും നിരപരാധികളെ കൊല്ലുന്നത് കൊടും ക്രൂരതയാണെന്നും അക്ഷയ് കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഭയന്നുവിറച്ചു. ഇതുപോലുള്ള നിരപരാധികളെ കൊല്ലുന്നത് കൊടും ക്രൂരതയാണ്. അവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു’, അക്ഷയ് കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേ സമയം വിനോദ സഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായാണ് വിവരം.ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതിനോടകം തന്നെ ദി റെസിസ്റ്റന്റ് ഫ്രണ്ട് രംഗത്ത് വന്നിട്ടുണ്ട്. നിരവധിപ്പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികൾക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി എമർജൻസി കൺട്രോൾ റൂമുകൾ തുറന്നു. ശ്രീനഗറിലും അനന്ത്‌നാഗിലുമാണ് കൺട്രോൾ റൂമുകൾ തുറന്നത്.

facebook twitter